ആലുവ: ചൂർണിക്കര കമ്പനിപ്പടിയിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. തായിക്കാട്ടുകര കുന്നുംപുറം ചേന്നോമ്പിള്ളി വീട്ടിൽ സാജിത്ത് ഭാര്യ ആമിന സുബൈറാ(26)ണ് മാന്ത്രയ്ക്കൽ അമ്പലത്തിന് സമീപത്തെ റെയിൽവേ പാളത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.30 മണിയോടെ ചെന്നൈ - കൊല്ലം ശബരിമല സ്പെഷൽ ട്രെയിൻ തട്ടിമരിച്ചത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതശരീരം ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിൽ. പിതാവ് : സുബൈർ. മാതാവ് : ശൈല. മകൻ : ആസിം സെയിൻ (മൂന്നുവയസ്).